ഇംഗ്ലണ്ടിലെങ്ങാ ണ്ടിരിക്കുന്ന പാവം പള്ളീലച്ചന്‍ കുര്‍ബാനയില്‍ കുഞ്ഞാടുകളെ ഉപദേശിച്ചത്, കക്കരുത് പക്ഷേ അടിച്ചുമാറ്റി ക്കോളൂ എന്നാണ്. ക്രിസ്മസ്സ് ആഘോഷിക്കാന്‍ പാങ്ങില്ലാത്തവര്‍ മോഷണത്തിനും ഭവനഭേദനത്തിനും വേശ്യാവൃത്തിക്കും പോവാതെ വന്‍കിട മാളുകളില്‍ വല്ലതും കയറി ‘അടിച്ചുമാറ്റുന്നതില്‍ തെറ്റില്ലെന്ന്’ അങ്ങോരുടെ ദിവ്യോപദേശം പാവപ്പെട്ട ഭക്തരെ മനംകുളിര്‍പ്പിച്ചെങ്കിലും
പോലീസുകാരെയും ഭരനാധികാരികലെയും വിളറി പിടിപ്പിച്ചിരിക്കയാണെന്ന്മാത്രം.യോര്‍ക്കിലെ സെന്റ് ലോറന്‍സ് പള്ളിയിലെ റവറന്റ് ടിം ജോണ്‍സാണ് കഥാപാത്രം.
അതിനിടെ അമേരിക്കയില്‍ 60 ലക്ഷം ആളുകള്‍ സര്‍ക്കാര്‍ സൌജന്യ ഭക്ഷണം കഴിച്ചാണ് കഴിഞ്ഞുകൂടു ന്നതെന്ന് പുതിയ വിവരം. ആറക്ക ശമ്പളവും സ്വിമ്മിങ് പൂളടങ്ങുന്ന വീടുമെല്ലാം നഷ്ടപ്പെട്ട എക്സിക്യുട്ടീവുകളാണിതില്‍ ഭൂരിഭാഗവും.
ഇതെല്ലാമിരിക്കെത്തന്നെ ഏത് സാമ്പത്തിക മാന്ദ്യത്തെയും മറവി യിലേക്ക് തള്ളും വിധം അത്യാര്‍ഭാടപൂര്‍ണ്ണമായാണ് പുതുവര്‍ഷം മഹാനഗരങ്ങലില്‍ ആടിത്തിമര്‍ത്തത്. ദുബായ് ഈ പേക്കൂത്തില്‍ ഒട്ടും പിശുക്കു കാണിച്ചതേയില്ല. ഉത്സവത്തിമര്‍പ്പില്‍ നഗരവാസികളെ ആവെശംകൊള്ളിക്കാനെത്തിയ നക്ഷത്രങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം ആരുടെ യും കണ്ണുതള്ളിപ്പിക്കുന്നതാണ്. അബൂദാബി എമിറേറ്റ്സ് പാലസില്‍ ഉടലിള ക്കിപ്പാടിയതിന് റിഹാന എന്ന ലോക പ്രശസ്ത നടി മണിക്കൂറുകള്‍കൊ ണ്ട് കൈയ്യിലൊതുക്കിയത് 18 ലക്ഷത്തി മുപ്പതിനായിരം ദിര്‍ഹം. ഇതേ നേരകൊണ്ട് മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ നിന്ന് ബിപാഷ ബസു ഒപ്പിട്ടു വാങ്ങിയത് ഒന്നരക്കോടി രൂപ. ദുബായ് എക്സ്പോ സെന്ററിലെത്തിയ അമിഷാപട്ടേല്‍ 275222 ദിര്‍ഹമും അതേ സ്റ്റേജില്‍ ഗോവിന്ദ 589761 ദിര്‍ഹമും അടിച്ചെടുത്തു. സെലിന ജെറ്റ്ലിക്ക് മുംബെയ് കണ്ട്രി ക്ലബ് സ്മ്മാനിച്ചത് 50 ലക്ഷം രൂപ.
No comments:
Post a Comment