ഏതൊരു നാടിനും സവിശേഷമായ ഭാഷാപ്രയോഗങ്ങളുണ്ട്.കണ്ണൂരിനും അങ്ങനെ അകൃത്രിമവും ഹൃദയപൂര്‍വ്വവും അതീവ വശ്യവുമായ ആശയവിനിമയ സങ്കേതത്തിലൂടെ രൂപപ്പെട്ടുവന്ന ഒരു സത്വമു
ണ്ട്. വരാന്തയിലും അടുക്കളയിലും ചായക്കടയിലും തെരുവുകളിലുമെല്ലാം സൌമ്യമധുരമായ ആ വാക്കുകള്‍ അലസമായി ഉലാത്തിക്കൊണ്ടിരുന്നു. പില്‍ക്കാലത്ത് നായനാരിലൂടെയാവണം ലോകം മുഴുക്കെ അതിനൊരു ആസ്വാദക വൃന്ദം രൂപപ്പെട്ടുവന്നത് .ഇപ്പോള്‍ കേള്‍ക്കാനാവാതെ പോകുന്ന ആ വാമൊഴികളൊക്കെയും എങ്ങോട്ടാണ്പടിയിറങ്ങിപ്പോയത്. ആരുമാരും തൊട്ടു തലോടാതെ അനാഥമായിക്കൊണ്ടിരിക്കുന്ന വാമൊഴിശേഖരത്തില്‍ നിന്ന് ഓര്‍മ്മയില്‍ പതിഞ്ഞത് ഇവിടെ ചേര്‍ക്കുന്നു. പങ്കു വെക്കാന്‍ നിങ്ങളുടെ ഓര്‍മ്മയെയും ക്ഷണിക്കുന്നു.
ഓന്‍- അവന്‍
ഓള്‍- അവള്‍
ഞമ്മള്‍- ഞങ്ങള്‍, നമ്മള്‍
ഓര്‍- അവര്‍
ലപ്ലൂസ്- പൊങ്ങച്ചം
ബെയ്ക്കുക- കഴിക്കുക
ചാറ്- കറി
കൂട്ടാന്‍ - കറി
പ്യാപ്ല - നവ വരന്‍
പുയ്റ്റ്യാര്‍ - നവവധു
ബാല്യക്കാരന്‍- യുവാവ്
ബാല്യക്കാരി- യുവതി
പുരുഅന്‍- ഭര്‍ത്താവ്
മാപ്ല- ഭര്‍ത്താവ്
ബീടര്‍ - ഭാര്യ
എടങ്ങേറ്- ബുദ്ധിമുട്ട്
തണ്ണിന്‍- വെള്ളം
പായ് ര- പാതിര
മോന്തി- രാത്രി
മെയ്യാല- സന്ധ്യ
പൊലച്ച- കാലത്ത്
പൊരുകാല്- അസ്വസ്ഥത
ബിശ്യം- വര്‍ത്തമാനം
മാസവേദം- ഗര്‍ഭം
നൊമ്പലം- പേറ്റുനോവ്
കത്ത്യാള്- കൊടുവാള്
ഒജീനം- ആഹാരം
മക്കാറാക്കുക- പരിഹസിക്കുക
ഏട്ടന്‍ മൂസ്സേര്‍ -ജ്യേഷ്ടന്‍
അനിയന്‍ മൂസ്സേര്‍- അനുജന്‍
ബെര്ത്തം- രോഗം
ഒറക്ക് കണ്ണില്‍-സ്വപ്നത്തില്‍
ബൈരം കൊടുക്കുക- കരയുക
ബായിക്കുക- വിവാഹം കഴിപ്പിക്കുക
മുര്‍ച്ചല്‍- ജലദോഷം
തൊപ്പന്‍/തൊപ്പം - ധാരാളം.
ബെയ്യ - പിന്നീട്
മുണ്ടായ - വെറുതെ
കീയുക - ഇറങ്ങുക
കീഞ്ഞു- ഇറങ്ങി
പൈണ് - പവന്‍
അല്‍ച്ച - ആര്‍ത്തി
ബ്ടിയ്യ - മതിയാവോളം
മര്‍പ്പ് - അതിമോഹം
മറ്റു ചില പ്രയോഗങ്ങള്‍
ഹലാക്കിന്റെ അവിലും കഞ്ഞീം
അറാംപെറന്നെയിന് ആറ് കാല്.
അല്ലാന്റെ പോത്ത്.
No comments:
Post a Comment