പുതിയലോകക്രമം വരുത്തിത്തീര്‍ത്ത ജീവിത ദുരിതങ്ങളുടെ ഏറ്റവും
പുതിയ ഉദാഹരണമാണ് ലുവാണ്ഡ നഗരം.
ജീര്‍ണ്ണിച്ച ചേരികള്‍ക്കൊപ്പം ആഡംബര ഹോട്ടലുകള്‍. വിലകൂടിയ കാറുകള്‍ക്കിടയിലൂടെ ചീറിപ്പായുന്ന തുരുമ്പെടുത്ത സ്കൂട്ടറുകള്.ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായ ലുവാണ്ഡയുടെ വിചിത്ര വൈരുധ്യമാണിത്. പെട്രോള്‍ – രത്ന സമ്പന്നമായ അംഗോള എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ തലസ്ഥാന നഗരമാണ് ലുവാണ്ഡ.
19975 തൊട്ട് 2002 വരെ നീണ്ട ആഭ്യന്തര ലഹളകളാല്‍ പിച്ചിച്ചീന്തപ്പെട്ട ഈ രാജ്യത്തിന്റെ 70 ശതമാനം ആളുകളുടെയും ദിവസ വരുമാനം 80 രൂപയില്ത്താഴെയാണെങ്കിലും പട്ടണത്തില്‍ ഭേദപ്പെട്ടൊരു വീട് വാടകക്കു കിട്ടണമെങ്കില്‍ മാസം 6 ലക്ഷം രൂപയെങ്കിലും എണ്ണിക്കൊടുക്കണം.2002 ല്‍ യുദ്ധം അവസാനിച്ചതോടെ വിദേശക്കമ്പനികള്‍ വന്‍തോതില്‍ തൊഴിലാളികളെ കൊണ്ടുവന്നതോടെ തുടങ്ങിയതാണ് അറ്റമില്ലാത്തയീ വിലക്കയറ്റം. തദ്ദേശീയര്‍ ഇപ്പോഴും 'അങ്നനെയങ്ങ് ജീവിച്ചു പോകുന്നുവെന്ന' അവസ്ഥയില്‍ത്തന്നെ. എന്നാലോ ജീവിതച്ചെലവില്‍ ഏറ്റവും ചെലവേറിയ ജാപ്പനീസ് നഗരങ്ങളെപ്പോലുമാണ് കടത്തിവെട്ടിയിരിക്കുന്നതീ നഗരം .